തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ സം​ഘ​ർ​ഷം; പ​യ്യ​ന്നൂ​രി​ൽ അ​ക്ര​മം തു​ട​രു​ന്നു

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ സം​ഘ​ർ​ഷം; പ​യ്യ​ന്നൂ​രി​ൽ അ​ക്ര​മം തു​ട​രു​ന്നു


പ​യ്യ​ന്നൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷം പ​യ്യ​ന്നൂ​രി​ല്‍ തു​ട​രു​ന്നു. ഇ​ന്ന​ലെ ഐ​ജി​യും ഡി​ഐ​ജി​യു​മു​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടും അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​ത്ത​താ​ണ് വീ​ണ്ടും അ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കാ​നി​ട​യാ​ക്കു​ന്ന​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കാ​സ​ര്‍​ഗോ​ട്ടെ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ പേ​രൂ​ലി​ലെ എം.​കെ.​നാ​രാ​യ​ണ​ന്‍റെ കാ​റി​നു നേ​ര്‍​ക്ക് സ്‌​ഫോ​ട​ക വ​സ്തു​വെ​റി​ഞ്ഞ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യ​ത്. വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്നെ​ത്തി കാ​റി​ല്‍ പ​ട​ര്‍​ന്ന തീ​യ​ണ​ച്ച​തി​നാ​ലാ​ണ് കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്താ​തി​രു​ന്ന​ത്. വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ​യ്യ​ന്നൂ​രി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ കാ​ങ്കോ​ല്‍ ക​രി​ങ്കു​ഴി​യി​ലെ സ്ഥ​ല​ത്തെ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ സം​ര​ക്ഷ​ണ​ത്തി​യാ​യി സ്ഥാ​പി​ച്ചി​രു​ന്ന മ​ഴ​മ​റ​യ്ക്ക് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ തീ​യി​ട്ട​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും യു​വി ഷീ​റ്റു​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ മ​ഴ​മ​റ​യു​ടെ ഒ​രു ഭാ​ഗം ക​ത്തി​തീ​ര്‍​ന്നി​രു​ന്നു. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.