സാമൂഹ്യ മാധ്യമ താരം റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിൽ

എറണാകുളം: സാമൂഹ്യ മാധ്യമ താരം റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ എം ജെ റസിഡന്‍സിയില്‍ വച്ചാണ് പിടിയിലായത്.
ലഹരി ഉപയോഗിക്കാനും വില്‍ക്കാനും മുറി എടുത്ത് കഴിയുകയായിരുന്നു ഇവര്‍ എന്ന് പൊലീസ് അറിയിച്ചു.റിന്‍സി മുംതാസിനൊപ്പം മൂന്നുപേരെ കൂടി നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപയോഗിക്കാന്‍ കൈവശം കരുതിയിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. 2025 ജൂലായ് മാസത്തില്‍ എംഡിഎംഎയുമായി റിന്‍സി മുംതാസ് പിടിയിലായിരുന്നു. സിനിമാ മേഖലയില്‍ അടക്കം ലഹരി എത്തിച്ചു നല്‍കുന്ന ആളാണ് കോഴിക്കോട് ഫറോക്ക് സ്വദേശിനി റിന്‍സി മുംതാസ്.
