പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, വെള്ളരിക്കുണ്ടിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, വനിതാ എഎസ്ഐക്ക് പരിക്ക്

പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു,  വെള്ളരിക്കുണ്ടിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, വനിതാ എഎസ്ഐക്ക് പരിക്ക്


കാസർകോട് : വെള്ളരിക്കുണ്ടിൽ പൊലീസ് വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ പുങ്ങംചാൽ സ്വദേശി രാജുവാണ് മരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാസർകോട് വെള്ളരിക്കുണ്ടിൽ ഇന്ന് രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ എ.എസ്.ഐ കൗസല്യക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിന് പോകും വഴിയാണ് അപകടം സംഭവിച്ചത്