പേരാവൂർ ജിമ്മി ജോർജ് ചെസ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാനഓപ്പൺ പ്രൈസ് മണി ചെസ് ടൂർണമെൻറ് നടത്തി.


പേരാവൂർ ജിമ്മി ജോർജ് ചെസ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാനഓപ്പൺ പ്രൈസ് മണി ചെസ് ടൂർണമെൻറ് നടത്തി.



പേരാവൂർ ജിമ്മി ജോർജ് ചെസ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാനഓപ്പൺ പ്രൈസ് മണി ചെസ് ടൂർണമെൻറ് നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ശ്രീമതി ശബ്ന.ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിഇന്ദിരാ ശ്രീധരൻ സീനിയർ വിഭാഗത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡും മെമെന്റോയും നൽകി. ഡോ. വി രാമ ചന്ദ്രൻ 15 വയസ്സിൽ താഴെയുള്ളവർക്കായുള്ള മത്സരത്തിൻ്റെ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ രജീഷ് കെ. എ ഏറ്റവുംസീനിയർ ആയ ചെസ് കളിക്കാരൻ എൻ. കരുണാകരനെ ആദരിച്ചു. ചെസ്ക്ലബ്ബ് പ്രസിഡണ്ട് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു.സീനിയർ വിഭാഗത്തിൽ വയനാടിൻ്റെ സിദ്ധാർഥ് മനോജ് ചാമ്പ്യനായി.കാസർഗോഡിന്റെ അതുൽ നാരായണൻ രണ്ടാം സ്ഥാനവും മലപ്പുറത്തിന്റെ ഹൃദയ് ബിജോയ്മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1600 ൽ താഴെ ഫിഡേ റേറ്റിങ് ഉള്ളവരിൽ നബാസ് എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച് അൺറേറ്റഡ് താരമായി കണ്ണൂരിന്റെ സുജിത്ത് ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. അുപത് വയസ്സിനുമുകളിലുള്ള വിഭാഗത്തിൽ എറണാകുളത്തിന്റെ രവീന്ദ്രൻ സി ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ചപ്രാദേശിക കളിക്കാരനായി ബിജു മാങ്കോട് കീഴ്പ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ താരത്തിനുള്ള മെഡൽ കോഴിക്കോടിൻ്റെ അൻവിത കെപ്രവീൺ കരസ്ഥമാക്കി. ചടങ്ങിൽപേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൾ റഷീദ്, സെബാസ്റ്റ്യൻ ജോർജ്, എം.സി കുട്ടിച്ചൻ, ടോമി താഴത്തുവീട്ടിൽ, സെബാസ്റ്റ്യൻ വി.യു, സുജീഷ് എ.പി ,സുജിത്ത് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.