
കാസർകോട്: ട്രെയിൻ കടന്നുപോകുന്നതിനിടെ ശക്തമായ കാറ്റടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരണപ്പെട്ടു (Train Accident Kasaragod). ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ–നജാത്ത് ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം.
ഏപ്രിൽ 18-ന് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൊഗ്രാൽ നാങ്കിയിലാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം ഉമ്മൂമ്മ നഫീസയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു മറിയം. ഇരുവരും പാളത്തിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ മാവേലി എക്‌സ്‌പ്രസ് കടന്നുപോയി. ട്രെയിനിന്റെ വേഗതയിലുണ്ടായ ശക്തമായ കാറ്റിൽ കുട്ടി സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഉമ്മൂമ്മ നഫീസയും കാറ്റിൽ തെറിച്ചുവീണിരുന്നു. ഇവർ പരിക്കുകളോടെ ചികിത്സയിലാണ്. ഫാത്തിമത്ത് ഇഷാൽ സഹോദരിയാണ്.
