പാനൂർ പൊയിലൂരിൽ ബോംബ് വേട്ട
പാനൂർ: കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊയിലൂർ, മേപ്പാട് ബോംബ് ശേഖരം കണ്ടെത്തി. 5 ഐസ് ക്രീം ബോംബും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്.
തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച് സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തിലെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പാനൂർ സ്റ്റേഷൻ പരിധിയിൽ മേലെ പൂക്കോം ചിത്രവയലിൽ നിന്ന് ബോംബുകൾ കണ്ടെത്തിയിരുന്നത്. 2 സ്റ്റീൽ ബോബും 1 നാടൻ കെട്ട് ബോംബുമാണ് അന്ന് കണ്ടെത്തിയിരുന്നത്.
