പേരാവൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ വോട്ട് രേഖപ്പെടുത്തി
സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ മട്ടന്നൂർ മണ്ഡലത്തിലെ പഴശ്ശി വെസ്റ്റ് യു പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി
പേരാവൂരിൽ ഇക്കുറി ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും ഇടതുപക്ഷം കേരളത്തിൽ തുടർഭരണം നേടുമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു
