ജീരകസോഡാ ബോട്ടില്‍ തുറന്നപ്പോള്‍ ചത്ത പാമ്പ്; നിര്‍മാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വകുപ്പ്

തൃശൂര്‍: തൃശൂരില്‍ സോഡാ കുപ്പിയില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങല്ലൂരിലാണ് സംഭവം. സോളാര്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്കാണ് ജീരക സോഡ കുപ്പിയില്‍ നിന്ന് പാമ്പിനെ കിട്ടിയത്. ബോട്ടില്‍ തുറന്ന ഉടന്‍തന്നെ ശ്രദ്ധയില്‍ പെടുകയായിരുന്നു. നിര്‍മാണ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു
