ജയിലില്‍ നിന്നും ജനങ്ങളിലേക്ക് ഭക്ഷണം ഇനി മട്ടന്നൂരിലും ലഭിക്കും

ജയിലില്‍ നിന്നും ജനങ്ങളിലേക്ക് ഭക്ഷണം ഇനി മട്ടന്നൂരിലും ലഭിക്കും


ജയിലില്‍ നിന്നും ജനങ്ങളിലേക്ക് ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ നിന്നുള്ള ഭക്ഷണം ഇനി മട്ടന്നൂരിലും ലഭിക്കും. 
എല്ലാ ദിവസവും ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലും തുടര്‍ന്ന് രണ്ട് മണി മുതല്‍ വൈകുന്നേരം 6 മണി വരെ മട്ടന്നൂര്‍ ബസ് സ്റ്റാന്റ് സ്റ്റേജിനു സമീപവുമാണ് ഫുഡ് ലഭിക്കുക.
ചപ്പാത്തി (10 എണ്ണം) 30 രൂപ, മുട്ട കറി 20 രൂപ, വെജിറ്റബിള്‍ കറി 20 രൂപ, ചിക്കന്‍ കറി 30 രൂപ, ചിക്കന്‍ ബിരിയാണി 70 രൂപ, വെജിറ്റബിള്‍ ബിരിയാണി 45 രൂപ, ബിരിയാണി റൈസ് 40 രൂപ, ലഡു ഒരു കിലോ 200 രൂപ, കുപ്പി വെള്ളം 10 രൂപ, ചിക്കന്‍ കബാബ് 80 രൂപ, ചിപ്‌സ് 165, 85, ചോക്ലേറ്റ്  60 രൂപ.