യുപിഐ വഴിയുള്ള ഗിഫ്റ്റ് കാർഡുകൾക്കും വൗച്ചറുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ഗിഫ്റ്റ് കാർഡ് ഇടപാടുകളെ മറ്റ് വാലറ്റ് ഇടപാടുകളിൽ നിന്ന് വേർതിരിച്ചറിയാനായി എംസിസി-7016 എന്ന പുതിയ മർച്ചന്റ് കാറ്റഗറി കോഡ് നിർബന്ധമാക്കി. 2026 മെയ് 31 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
*പ്രധാന മാറ്റങ്ങൾ
യുപിഐ വഴി വാങ്ങുന്ന ഓരോ ഗിഫ്റ്റ് കാർഡിനും പരമാവധി 10,000 രൂപയായിരിക്കും പരിധി.ഒരു ഉപയോക്താവിന് ഗിഫ്റ്റ് കാർഡുകൾക്കായി ഒരു മാസം ചിലവാക്കാവുന്ന ആകെ തുക 25,000 രൂപയായി നിജപ്പെടുത്തി.
മറ്റ് ഉൽപന്നങ്ങൾ വാങ്ങുന്നതിനൊപ്പം ഗിഫ്റ്റ് കാർഡുകൾ ഒരൊറ്റ ഇടപാടായി ഉൾപ്പെടുത്താൻ കഴിയില്ല. ഇവ പ്രത്യേക പേയ്മെന്റായി തന്നെ നടത്തണം.
ഗിഫ്റ്റ് കാർഡ് കൊമേഴ്സ് കൃത്യമായി നിരീക്ഷിക്കാനും തട്ടിപ്പുകൾ തടയാനുമാണ് ഈ നീക്കം. മെയ് 31നകം പുതിയ കോഡിലേക്ക് മാറാത്ത വ്യാപാരികൾക്കും ബാങ്കുകൾക്കുമെതിരേ നടപടിയുണ്ടാകുമെന്ന് എൻപിസിഐ മുന്നറിയിപ്പ് നൽകി

