മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള നീറ്റ് പരീക്ഷ ഇന്ന്; ഏഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള നീറ്റ് പരീക്ഷ ഇന്ന്; ഏഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍



തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷ ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമായി 20 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ 11 മുതല്‍ ഒന്നര വരെയാണ് പരീക്ഷയുടെ റിപ്പോര്‍ട്ടിംഗ് സമയം. പരീക്ഷയ്ക്ക് നിലവില്‍ 23 പരീക്ഷാകേന്ദ്രങ്ങളാണ് എന്‍.ടി.എ അനുവദിച്ചിട്ടുള്ളത്. പൊലീസ് സബ് ഡിവിഷനുകളില്‍ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാര്‍ യോഗത്തില്‍ അറിയിച്ചു.

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം മെയ് രണ്ട് മുതല്‍ മൂന്ന് വരെ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള ട്രങ്കുകള്‍ക്കും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാര്‍ ആവശ്യപ്പെടുന്ന പൊലീസ് സേവനം അനുവദിച്ചു നല്‍കാന്‍ തീരുമാനിച്ചു.

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ പരീക്ഷയുടെ തലേദിവസം മുതല്‍ ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ എല്ലാ സെന്ററുകളിലും സ്വീകരിച്ചിട്ടുണ്ടെന്ന് കോര്‍ഡിനേറ്റര്‍മാരും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാരും ഉറപ്പുവരുത്തണം.