പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി; കോട്ടയത്ത് തിരുവഞ്ചൂരും ടി സിദ്ധിഖ് കല്‍പ്പറ്റയിലും ആദ്യ ലീഡെടുത്തു; മഞ്ചേശ്വരത്ത് ലീഡ് നേടി കെ സുരേന്ദ്രന്‍; 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും; കേരളം ആര് ഭരിക്കുമെന്ന് പത്ത് മണിയോടെ അറിയാം; ആകാംക്ഷയുടെ മുനയില്‍ കേരളം

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി; കോട്ടയത്ത് തിരുവഞ്ചൂരും ടി സിദ്ധിഖ് കല്‍പ്പറ്റയിലും ആദ്യ ലീഡെടുത്തു; മഞ്ചേശ്വരത്ത് ലീഡ് നേടി കെ സുരേന്ദ്രന്‍; 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും; കേരളം ആര് ഭരിക്കുമെന്ന് പത്ത് മണിയോടെ അറിയാം; ആകാംക്ഷയുടെ മുനയില്‍ കേരളം


തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്. കോട്ടയത്ത് തിരുവഞ്ചൂരും ടി സിദ്ധിഖ് കല്‍പ്പറ്റയിലും ആദ്യ ലീഡെടുത്തു. മഞ്ചേശ്വരത്ത് ലീഡ് നേടി ബിജെപി സ്ഥാനര്‍ഥി കെ സുരേന്ദ്രന്‍. 8.30 മണിയോട് ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഇതോടെ കേരളത്തിലേക്കുള്ള ട്രെന്‍ഡ് അറിയാം.


ലീഡ് നില ഇങ്ങനെ:

എല്‍ഡിഎഫ്- 27

യുഡിഎഫ് - 26

എന്‍ഡിഎ -2

സ്ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുന്നത്. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവരും. 2.71 കോടി വോട്ടര്‍മാര്‍, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ടാണ് എണ്ണുന്നത്. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങള്‍ results.eci.gov.in എന്ന പോര്‍ട്ടലിലും ECINET മൊബൈല്‍ ആപ്പിലും ലഭ്യാകും.

തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി ഫലവും ഇന്ന്

കേരളത്തിനു പുറമേ തമിഴ്‌നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു നടക്കും. സാമാജികരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന 6 സംസ്ഥാനങ്ങളിലെ 8 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. തമിഴ്‌നാട്ടില്‍ 234, ബംഗാളില്‍ 294, അസമില്‍ 126, പുതുച്ചേരിയില്‍ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിലെ വോട്ടെണ്ണല്‍ 24നേ നടക്കൂ. ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളെത്തുടര്‍ന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്..