പേര് മാറ്റിപ്പറഞ്ഞ് ജ്വല്ലറിയിൽ തട്ടിപ്പ്; 8 ലക്ഷത്തിന്റെ സ്വർണം വാങ്ങി പണം നൽകാതെ മുങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് കോഴിക്കോട് പിടിയിൽ

പേര് മാറ്റിപ്പറഞ്ഞ് ജ്വല്ലറിയിൽ തട്ടിപ്പ്; 8 ലക്ഷത്തിന്റെ സ്വർണം വാങ്ങി പണം നൽകാതെ മുങ്ങിയ യുവാവ്   പിടിയിൽ 



കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ച കണ്ണൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി അഭിഷേകിനെയാണ് (25) കുന്ദമംഗലം പൊലീസ് പിടികൂടിയത് (Kozhikode Jewelry Theft). ചാത്തമംഗലം സ്വദേശി പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്’ എന്ന ജ്വല്ലറിയിലായിരുന്നു തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിൽ എത്തിയ അഭിഷേക് ‘സങ്കീർത്ത്’ എന്ന വ്യാജപേരിലാണ് സ്വയം പരിചയപ്പെടുത്തിയത്. ഉടമയെ വിശ്വസിപ്പിച്ച് 8.080 ഗ്രാം, 12.090 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ്ണ മാലകൾ ഇയാൾ വാങ്ങി. എന്നാൽ സ്വർണം കൈപ്പറ്റിയ ശേഷം പണം നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. പിന്നീട് ഉടമ നിരന്തരം ബന്ധപ്പെട്ടപ്പോൾ മറ്റൊരാളുടെ അക്കൗണ്ട് വഴി 49,500 രൂപ അയച്ചു നൽകിയെങ്കിലും ബാക്കി തുകയായ 2,60,500 രൂപ നൽകാതെ ഒളിവിൽ പോയി.

ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് പ്രതിയെ വലയിലാക്കിയത്. അഭിഷേകിനെതിരെ ഫറോക്ക്, പന്നിയങ്കര, താമരശ്ശേരി, മട്ടന്നൂർ, കണ്ണൂർ, വളപട്ടണം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി