വിധിച്ചതാർക്ക്… മു​ഖ്യ​മ​ന്ത്രി മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച് വേ​ണു​ഗോ​പാ​ൽ; എ​ണ്ണം മാ​ത്രം ആ​ക​രു​ത് പ​രി​ഗ​ണ​ന​യെ​ന്ന് സ​തീ​ശ​ൻ, പിന്തുണ ഉറപ്പിച്ച് ചെന്നിത്തലയും: കെ ​സിക്കാ​യി നി​രീ​ക്ഷ​ക​ർ​ക്ക് ക​ത്ത് ന​ൽ​കി കെ. ​സു​ധാ​ക​ര​ൻ

വിധിച്ചതാർക്ക്… മു​ഖ്യ​മ​ന്ത്രി മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച് വേ​ണു​ഗോ​പാ​ൽ; എ​ണ്ണം മാ​ത്രം ആ​ക​രു​ത് പ​രി​ഗ​ണ​ന​യെ​ന്ന് സ​തീ​ശ​ൻ, പിന്തുണ ഉറപ്പിച്ച് ചെന്നിത്തലയും: കെ ​സിക്കാ​യി നി​രീ​ക്ഷ​ക​ർ​ക്ക് ക​ത്ത് ന​ൽ​കി കെ. ​സു​ധാ​ക​ര​ൻ



തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യി ചേ​രി തി​രി​ഞ്ഞ് പോ​ര് തു​ട​രു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് തു​ട​ങ്ങി. എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് കെ.​സി വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ ക​ക്ഷി​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ച്ച​ക്കൊ​ടി ല​ഭി​ക്കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് കെ. ​സി ക്യാ​മ്പ്.

എ​ന്നാ​ല്‍, എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം മാ​ത്രം ആ​ക​രു​ത് പ​രി​ഗ​ണ​ന​യെ​ന്ന് നി​രീ​ക്ഷ​ക​രോ​ട് സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് വി. ​ഡി സ​തീ​ശ​ന്‍റെ വാ​ദം. അ​തി​നി​ടെ, കെ. ​സി വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​രീ​ക്ഷ​ക​ർ​ക്ക് കെ. ​സു​ധാ​ക​ര​ൻ ക​ത്ത് ന​ൽ​കി. 47 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​യ​താ​യി കെ. ​സി വേ​ണു​ഗോ​പാ​ൽ വി​ഭാ​ഗം പ​റ​യു​ന്നു. 16 എം​എ​ൽ​എ​മാ​ർ എ​ങ്കി​ലും ത​ന്‍റെ പേ​ര് പ​റ​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​രു​തു​ന്നു. 9 എം​എ​ൽ​എ​മാ​ർ ഒ​പ്പ​മെ​ന്നാ​ണ് വി. ​ഡി. സ​തീ​ശ​ൻ ക്യാ​മ്പ് വ്യക്തമാക്കുന്നു.

ഞാ​യ​റാ​ഴ്ച​യോ​ടെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൽ വാ​സ്നി​ക്കും 63 എം​എ​ൽ​എ​മാ​രെ​യും ഒ​ന്നി​ച്ചും ഒ​റ്റ​യ്ക്ക് ഒ​റ്റ​യ്ക്കും കാ​ണും. ​അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച​യോ​ടെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.