'പടനയിച്ചവൻ കേരളത്തെ നയിക്കട്ടെ, സതീശനെ മുഖ്യമന്ത്രിയാക്കണം'; ഇരിട്ടിയിൽ പ്രകടനം
ഇരിട്ടി:ഇരിട്ടിയിൽ വി ഡി സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.പടനയിച്ചവൻ കേരളത്തെ നയിക്കട്ടെ, സതീശനെ മുഖ്യമന്ത്രിയാക്കണം' എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രകടനം.
വൈകിട്ട് അഞ്ച് മണിയോടെയാണ് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇരിട്ടി ടൗൺ കേന്ദ്രീകരിച്ച് നൂറിലേറെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.
