അടിച്ചുപൂസായി എത്തി; ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്തു; വയനാട്ടിൽ ആംബുലൻസിന് നേരെ ആക്രമണം; നാലുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

കൽപ്പറ്റ: രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. വയനാട് വെങ്ങപ്പള്ളിയിലാണ് സംഭവം നടന്നത്. ആംബുലൻസിന് മുന്നിലേക്ക് കാർ ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം.
ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നഫ്സീറിനും മർദനമേറ്റു. ഇവർ മദ്യപിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
