
വയനാട്: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണലിന് ഇനി നിമിഷങ്ങൾ മാത്രം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ ബാലറ്റ് പെട്ടികൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് പെട്ടികളാണ് ആദ്യം തുറന്നത്.(Kerala Election Results 2026 postal ballot boxes open kalpetta)
അതീവ സുരക്ഷയുള്ള സ്ട്രോങ്ങ് റൂമുകളിൽ നിന്ന് കൗണ്ടിംഗ് സെന്ററുകളിലെ മേശകളിലേക്ക് എത്തിച്ച തപാൽ ബാലറ്റുകളാണ് ഇപ്പോൾ തരംതിരിക്കുന്നത്. എട്ട് മണിയോടെ ഇവ എണ്ണിത്തുടങ്ങും. ഇതിനുശേഷമായിരിക്കും വോട്ടിങ് യന്ത്രങ്ങൾ (EVM) പുറത്തെടുക്കുക.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സമാനമായ രീതിയിൽ ഉദ്യോഗസ്ഥരുടെയും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ബാലറ്റ് ബോക്സുകൾ ഒത്തുനോക്കി സീലുകൾ പരിശോധിക്കുന്ന നടപടികൾ പൂർത്തിയായി വരികയാണ്. ആദ്യ ഒരു മണിക്കൂറിൽ തന്നെ കേരളത്തിന്റെ പൊതുവായ രാഷ്ട്രീയ ചായ്‌വ് എങ്ങോട്ടാണെന്ന സൂചനകൾ ലഭ്യമാകും.
