പിഎസ്‍സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി! രഹസ്യമായി ഹാളിൽ മൊബൈൽ കയറ്റി, ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കവെ പിടിവീണു
തിരുവനന്തപുരം: പി എസ് സി പരീക്ഷക്കിടെ കോപ്പിയടിച്ചയാളെ പിടികൂടി. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ നടന്ന ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചത്. തിരുവനന്തപുരം പനവിള സ്വദേശിയാാ അനീഷ് ബാബുവാണ് കോപ്പിയടിച്ചത്. ഹാളിലേക്ക് മൊബൈൽ ഫോണ്‍ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പർ ഫോട്ടോ എടുത്ത് സുഹൃത്തിന് നൽകി. സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞു നൽകിയത് ബ്ലൂൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. അനീഷിനെ ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തു.