
കൊച്ചി: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കളമശ്ശേരി മണ്ഡലത്തിൽ അനിശ്ചിതത്വം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായതാണ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രതിനിധികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. താക്കോലിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.(Kalamassery Strong Room Key missing election result delay)
താക്കോൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, സ്ട്രോങ്ങ് റൂമിന്റെ പൂട്ട് തകർക്കുന്നതിനെക്കുറിച്ച് റിട്ടേണിംഗ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ആലോചിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട താക്കോൽ കാണാതായത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. ഈ തടസ്സം കാരണം കളമശ്ശേരിയിലെ വോട്ടെണ്ണൽ നിശ്ചിത സമയത്തേക്കാൾ വൈകാൻ സാധ്യതയുണ്ട്. കളമശ്ശേരി പോസ്റ്റൽ ബാലറ്റ് പുറത്തേക്ക് എത്തിച്ചു. പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച മുറിയും മറ്റൊരു മുറിയും തുറന്നിട്ടുണ്ട്. എന്നാൽ, ഇനി പ്രധാനപ്പെട്ട ഒരു മുറി കൂടെയാണ് തുറക്കാനുള്ളത്
