സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം; ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നും ക​ഠി​ന ത​ട​വ്; പിതാവിനെ വെറുതേവിട്ടു


സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം; ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നും ക​ഠി​ന ത​ട​വ്; പിതാവിനെ വെറുതേവിട്ടു


പ​റ​വൂ​ർ: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളും നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ.

ക​ള​മ​ശേ​രി ഞാ​ല​കം മൂ​ലേ​പ്പാ​ടം റോ​ഡി​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സു​നി​ത (25 ) ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി ഭ​ർ​ത്താ​വ് യു​സി കോ​ള​ജ് ക​ടേ​പ്പി​ള്ളി റോ​ഡി​ൽ അ​റ​ഫ വി​ല്ല​യി​ൽ അ​ജു എ​ന്ന അ​രു​ൺ (38), ര​ണ്ടാം പ്ര​തി അ​മ്മ ലൈ​ല ബീ​വി (72) എ​ന്നി​വ​രെ​യാ​ണു പ​റ​വൂ​ർ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി വി. ​ജ്യോ​തി ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ച​ത്.

അ​ജു​വി​ന് എ​ട്ടു വ​ർ​ഷ​വും ലൈ​ല ബീ​വി​ക്ക് ര​ണ്ടു വ​ർ​ഷ​വും ക​ഠി​ന​ത​ട​വും 25000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ​യാ​യി വി​ധി​ച്ച​ത്. മൂ​ന്നാം പ്ര​തി​യും അ​ജു​വി​ന്‍റെ അ​ച്ഛ​നു​മാ​യ അ​ബ്‌​ദു​ൾ റ​ഹി​മാ​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു.

2018 സെ​പ്റ്റം​ബ​ർ 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 2014ലാ​ണ് അ​ജു​വും സു​നി​ത​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. 101 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സു​നി​ത​യ്ക്കു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യി​രു​ന്നു. കൂ​ടു​ത​ൽ പ​ണ​വും സ്വ​ർ​ണ​വും സ്വ​ത്തും സ്ത്രീ​ധ​ന​മാ​യി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ജു​വും മാ​താ​പി​താ​ക്ക​ളും സു​നി​ത​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സു​നി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ ക​ള​മ​ശേ​രി​യി​ലെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന വീ​ടും പ​റ​മ്പും സു​നി​ത​യു​ടെ പേ​ർ​ക്കു ന​ൽ​കി.

എ​ന്നി​ട്ടും തൃ​പ്ത​രാ​കാ​തെ പ​ല​ത​ര​ത്തി​ലു​മു​ള്ള പീ​ഡ​ന​ങ്ങ​ൾ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സു​നി​ത ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ളെ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ 29 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ക്കു​ക​യും 90 പ്ര​മാ​ണ​ങ്ങ​ളും മൂ​ന്ന് തൊ​ണ്ടി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ക​ള​മ​ശേ​രി പോ​ലീ​സും എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും അ​ന്വേ​ഷി​ച്ച കേ​സ് സു​നി​ത​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജി ജോ​ർ​ജ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എം.​ബി. ഷാ​ജി, എ​സ്. രാ​ഖി എ​ന്നി​വ​ർ ഹാ​ജ​രാ​യി.