ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍; അബ്ദുള്‍ റഷീദ് ലീഡ് നേടിയത് ആയിരത്തിലേറെ വോട്ടുകള്‍ക്ക്; തൃക്കരിപ്പൂരില്‍ ലീഡ് നേടി സന്ദീപ് വാര്യരുടെയും കുതിപ്പ്; ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് യുഡിഎഫ്; മന്ത്രിമാരെല്ലാം കൂട്ടത്തോടെ പിന്നില്‍; കേരളത്തില്‍ ഭരണമാറ്റം സൂചിപ്പിക്കുന്ന ട്രെന്‍ഡ് വ്യക്തം; ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന് സൂചന


ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍; അബ്ദുള്‍ റഷീദ് ലീഡ് നേടിയത് ആയിരത്തിലേറെ വോട്ടുകള്‍ക്ക്; തൃക്കരിപ്പൂരില്‍ ലീഡ് നേടി സന്ദീപ് വാര്യരുടെയും കുതിപ്പ്; ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് യുഡിഎഫ്; മന്ത്രിമാരെല്ലാം കൂട്ടത്തോടെ പിന്നില്‍; കേരളത്തില്‍ ഭരണമാറ്റം സൂചിപ്പിക്കുന്ന ട്രെന്‍ഡ് വ്യക്തം; ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന് സൂചന


തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകമാക്കി വോട്ടെണ്ണല്‍ ഫലം. ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് പി വി അബ്ദുള്‍ റഷീദ് ലീഡ് നേടിയത്. തൃക്കരിപ്പൂരില്‍ ലീഡ് നേടി സന്ദീപ് വാര്യരും ലീഡ് നേടിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്റെ മുന്നേറ്റം. 80 ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. 47 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.


പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നിലാണ്. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വീണ ജോര്‍ജ്, എം ബി രാജേഷ്, കെബി ഗണേഷ്‌കുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പിന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിലാണ്. പയ്യന്നൂരില്‍ ടി ഐ മധുസൂദനനാണ് മുന്നില്‍. പാലായില്‍ ജോസ് കെ മാണി പിന്നിലാണ്. പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ചിറയിന്‍കീഴ് ആദ്യറൗണ്ടില്‍ രമ്യ ഹരിദാസാണ് ലീഡ് ചെയ്യുന്നത്. തളിപ്പറമ്പില്‍ പി കെ ശ്യാമള മുന്നിലാണ്.


43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. ഫലം തത്സമയം അറിയാന്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്.


മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവന്‍കുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ യുഡിഎറ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലനാണ് മുന്നില്‍. തിരുവനന്തപുരം മണ്ഡലത്തില്‍ 1സി പി ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയില്‍ റോജി എം ജോണിനാണ് ലീഡ്. തൃത്താലയില്‍ വി ടി ബല്‍റാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കളമശ്ശേരിയിലെ മൂന്നാം നമ്പര്‍ മുറി സ്‌ട്രോങ്ങ് റൂം തുറന്നില്ല. പൂട്ട് തകര്‍ത്തേക്കും.