കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസം; പിന്നാലെ തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീണ് അപകടം; ബഹ്‌റൈനിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിക്ക് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ

മനാമ: ബഹ്‌റൈനിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്‌മോൻ- അക്‌സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്‌മോൻ (7) ആണ് മരിച്ചത്. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അറിയാതെ താഴെ വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്
