കണ്ണൂരില്‍ സൈബര്‍ സെല്ലിന്റെ ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയില്‍
കണ്ണൂര്‍| കണ്ണൂരില്‍ സൈബര്‍ സെല്ലിന്റെ ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മോഷണം നടന്നത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി. ഗുരുവായൂര്‍ സ്വദേശി ഹംസത്തിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. താവക്കരയിലെ ഐജി ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിന് പരിസരത്തായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്.
തുടര്‍ന്ന് മുനീശ്വരം കോവിലിലെത്തി അവിടെയുള്ള പെട്രോള്‍ പമ്പില്‍ നിന്ന് മോഷ്ടാവ് എണ്ണയടിച്ചു. പിന്നീട് തട്ടുകടയിലെത്തി ചായ കുടിച്ചു. ഇവിടത്തെ ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, തൃശൂര്‍ ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടില്‍ മോഷണം നടന്നു. ഗുരുവായൂര്‍ സ്വദേശി ഡോക്ടര്‍ അബൂബക്കറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പത്തു പവന്റെ സ്വര്‍ണാഭരണമാണ് മോഷ്ടിച്ചത്.
