സ്‌കൂൾ പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരം; മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെ ആരംഭം

സ്‌കൂൾ പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരം; മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെ ആരംഭം



സംസ്ഥാനത്തെ സ്‌കൂൾ പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരം. ആദ്യമായാണ് എഐയില്‍ ദൃശ്യാവിഷ്‌കാരവും പുറത്തിറക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് ഗാനം പാടിയത്.

മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തുടങ്ങുന്നത് തന്നെ. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനും എഐ ഗാനത്തില്‍ ഭാഗമാകുന്നുണ്ട്. തിങ്കളാഴ്ചയാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി തന്നെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും