ഭോപ്പാൽ: കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. സ്തന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും ജയിലിലെ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിംഗും തമ്മിലാണ് വിവാഹിതരായത്.
കഴിഞ്ഞ അഞ്ചിനായിരുന്നു വിവാഹം. ജയിലിനുള്ളിൽവച്ച് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. കൊലക്കേസിൽപ്പെട്ട് 2007 ലാണ് ധർമ്മേന്ദ്ര സിംഗ് ജയിലിലായത്.
14 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ധർമ്മേന്ദ്രയെ നല്ല പെരുമാറ്റത്തിന്റെ പേരിൽ ജയിലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. മോചനത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിൽ ഫിറോസയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല

