
തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പ്രത്യേക വിശുദ്ധകുർബാന നേർച്ച നടത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ കാണണമെന്നും ഇതിനുവേണ്ടിയാണ് കുർബാന അർപ്പിച്ചതെന്നും സിജോ കുഞ്ഞാണ്ടി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പുഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും വി.ഡി. സതീശനായി കേരളത്തിലെ പലയിടങ്ങളിലും ഫ്ലക്സുകൾ ബോർഡുകൾ ഉയർന്നു. മലപ്പുറം എടരിക്കോട്, പത്തനംതിട്ട, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളം തൃക്കാക്കര, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് വി.ഡി. സതീശനായി ഇന്നും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
‘നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ളക്സിൽ പറയുന്നത്. എറണാകുളം തൃക്കാക്കരയിൽ ഒലിമുഗൾ ജങ്ഷനിലാണ് വി.ഡി. സതീശൻ അനുകൂലമായി ഫ്ലക്സ് സ്ഥാപിച്ചത്. ഹരിപ്പാടും വി.ഡി. സതീശന് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നിട്ടുണ്ട്. പിന്നാലെ അജ്ഞാതർ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫ്ലക്സ് ബോർഡ് വെച്ചത്. കരുവാറ്റയിലെ വാർഡ് കമ്മിറ്റികളുടെ പേരിലാണ് ഫ്ലക്സ് ബോർഡ്
