മുസ്‌ലിം യൂത്ത് ലീഗ് "Youth Conclave" സംഘടന പേരാവൂർ മണ്ഡലം തല ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
കാക്കയങ്ങാട്: മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "Youth Conclave" സംഘടന ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് സവാദ് പെരിയത്തിൽ വിഷയാവതരണം നടത്തി , മണ്ഡലം ജനറൽ സെക്രട്ടറി അജ്‌മൽ ആറളവും മണ്ഡലം ട്രഷറർ അസ്ലം മുഴക്കുന്നും ആശംസ അറിയിച്ചു .
മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സലാൽ പിസി യുടെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫഹദ് പുഴക്കര സ്വാഗതം ആശംസിച്ച പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് റഹൂഫ് കെവി, മണ്ഡലം സെക്രട്ടറി മഹ്‌റൂഫ് സി ,msf മണ്ഡലം പ്രസിഡന്റ് ശമൽ വമ്പൻ,ജാഫർ വിളക്കോട് ,റസാഖ് ,ഷുഹൈൽ പിവി ,ശരീഫ് ,നൈസാം ,മുത്തലിബ് ,നിഹാൽ തുടങ്ങിയ മറ്റു ഭാരവാഹികൾ പങ്കെടുത്തു.
