23 വർഷത്തെ പരാജയത്തിലും ആവേശത്തോടെ എസ്എഫ്ഐ രാഷ്ട്രീയം പറഞ്ഞ സഖാക്കൾ', തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങളുമായി നേതാക്കൾ

23 വർഷത്തെ പരാജയത്തിലും ആവേശത്തോടെ എസ്എഫ്ഐ രാഷ്ട്രീയം പറഞ്ഞ സഖാക്കൾ', തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങളുമായി നേതാക്കൾ


തിരുവനന്തപുരം: ആരോഗ്യ സർവ്വകലാശാലയ്ക്കു കീഴിലുള്ള സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം കൈവരിച്ച എസ്എഫ്ഐ പ്രവർത്തകരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ എസ്എഫ്ഐ രാജ്യത്താകെ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് അഭിമാനകരമായ ഈ വിജയമെന്ന് അദ്ദേഹം കുറിച്ചു.അതോടൊപ്പം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ നീക്കങ്ങൾക്ക് വിദ്യാർത്ഥികളും ക്യാമ്പസുകളും പ്രതിരോധം തീർക്കുന്നതിൻ്റെ സൂചന കൂടെ ഈ വിജയത്തിലുണ്ട്. ക്യാമ്പസുകളെ വർഗീയ - വിദ്വേഷ ശക്തികൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ജനാധിപത്യത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെയും പക്ഷത്ത് ഉറച്ചുനിന്ന കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥി സമൂഹത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു.</p><p>ചരിത്രത്തിലാദ്യമായാണ് തൃശ്ശൂർ മെഡിക്കൽ കോളജിൽ വിജയിച്ചു കയറാൻ എസ്എഫ്ഐക്കു കഴിഞ്ഞത്. നീണ്ട 23 വർഷങ്ങൾക്കു ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എസ്എഫ്ഐ കോളജ് യൂണിയൻ തലപ്പത്തെത്തുന്നത്. ഇതിനുപുറമേ മഞ്ചേരി, കണ്ണൂർ മെഡിക്കൽ കോളേജ് യൂണിയനുകളും എസ്എഫ്ഐ തിരിച്ചുപിടിച്ചതെന്നും ഇത്ര ചരിത്രപരമാണെന്നും പിണറായി കുറിച്ചു.</p><p>23 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചg പശ്ചാത്തലത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം ശിവപ്രസാദും കുറിപ്പ് പങ്കുവെച്ചു. കഴിഞ്ഞവർഷം ഇതേ സമയം പരാജയത്തിലും നിവർന്നു നിന്ന് മുദ്രാവാക്യം വിളിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ എസ്എഫ്ഐ സഖാക്കളാണ് മനസ്സിൽ നിറയുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. ഇന്നിതാ അതെ സ്ഥലത്ത് എസ്എഫ്ഐ വിജയിച്ചതിൻ്റെ മുദ്രാവാക്യങ്ങളുമായി ഒരു കോളേജ് മുഴുവൻ ഒഴുകി എത്തുകയാണ്.</p><p>തുടർച്ചയായി 23 വർഷത്തെ പരാജയത്തിലും ആവേശത്തോടെ എസ്എഫ്ഐയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച സഖാക്കളാണ് ഇന്നത്തെ താരകങ്ങൾ. ചെറിയ ഒരു കൂട്ടത്തിൽ നിന്ന് ഒരുപാട് പേരിലേക്ക് പടർന്ന സ്വപ്നമാണ് ഈ വിജയം. 23 വർഷം നട്ടെല്ല് നിവർത്തി നിന്ന് അരാഷ്ട്രീയവാദികളുടെ അപഹാസങ്ങളും, ആക്ഷേപങ്ങളും, അക്രമണങ്ങളും നേരിട്ട കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരോ എസ്എഫ്ഐ സഖാവിൻ്റെയും വിജയമാണിത്. 23 വർഷത്തെ സ്വപ്നം ചരിത്രം തിരുത്തി എഴുതുന്നു എന്ന് വ്യക്തമാക്കിയ അദ്ദേഹം, 'ഇവിടെ വിദ്യാർത്ഥികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ' എന്ന മുദ്രാവാക്യവും പങ്കുവെച്ചു.