എം.ഡി.എം.എയുമായി പഴയങ്ങാടി സ്വദേശി പറശിനിക്കടവില്‍ പിടിയിൽ
പറശിനിക്കടവ്: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. പഴയങ്ങാടി മെഹന്‍ മന്‍സിലില്‍(കണ്ടോത്ത് വീട്) കെ. മുഹമ്മദ് റഹീസിനെ (24) ആണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 0.1908 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഇന്നലെ രാത്രി 9 ന് പറശിനിക്കവ് ക്ഷേത്രത്തില്‍ സ്റ്റെപ്പുകള്‍ ഇറങ്ങുന്ന സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ കെ.എസ്. നിതിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയത്.
