ഉളിയിൽ നരയംപാറയിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു

ഉളിയിൽ നരയംപാറയിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു



​ഇരിട്ടി: ഉളിയിൽ നരയംപാറയിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. നരയംപാറ സ്വദേശി എ.കെ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്.
​തീപിടിത്തത്തെ തുടർന്ന് പുകപ്പുരയും അതിലുണ്ടായിരുന്ന നൂറോളം റബ്ബർ ഷീറ്റുകളും പൂർണ്ണമായി നശിച്ചതായാണ് വിവരം. മട്ടന്നൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്