പ്രമുഖ യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' പോലീസ് പിടിയിൽ;പിടിയിലായത് മദ്യപിച്ച് വാഹനമോടിച്ചതിന് കൈ കാണിച്ചിട്ട് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പൊക്കി

കാസർകോട്: കാസർകോട് മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഇൻഫ്ലുവൻസർ അറസ്റ്റിൽ. സോഷ്യൽമീഡിയയിൽ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന് അറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം നടന്നത്.
വാഹന പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പോലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു
