ഷെ​ഹ്സാ​ദ് പൂ​ന​വാ​ല ബി​ജെ​പി വി​ട്ടു: ദേ​ശീ​യ വ​ക്താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും ഉ​പേ​ക്ഷി​ച്ചു

ഷെ​ഹ്സാ​ദ് പൂ​ന​വാ​ല ബി​ജെ​പി വി​ട്ടു: ദേ​ശീ​യ വ​ക്താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും ഉ​പേ​ക്ഷി​ച്ചു



ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ, മു​തി​ർ​ന്ന നേ​താ​വ് ഷെ​ഹ്സാ​ദ് പൂ​ന​വാ​ല പാ​ർ​ട്ടി വി​ട്ടു. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും മു​ഴു​വ​ൻ സം​ഘ​ട​നാ ചു​മ​ത​ല​ക​ളും രാ​ജി​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം വീ​ണ്ടും ക​ത്ത് ന​ൽ​കി. ക​ഴി​ഞ്ഞ 30-ാം തീ​യ​തി അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച ആ​ദ്യ രാ​ജി പാ​ർ​ട്ടി നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം വീ​ണ്ടും രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ബി​ജെ​പി നേ​തൃ​ത്വ​ത്തോ​ടു​മു​ള്ള ത​ന്റെ ആ​ദ​ര​വും പി​ന്തു​ണ​യും തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ എ​ക്സ്പ്രൊ​ഫൈ​ലി​ൽ നി​ന്ന് ‘ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ്’ എ​ന്ന വി​ശേ​ഷ​ണം അ​ദ്ദേ​ഹം നീ​ക്കം ചെ​യ്തു. എ​ങ്കി​ലും, പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ അ​നു​യാ​യി​യാ​യി തു​ട​രു​മെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം പ്രൊ​ഫൈ​ലി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

2017-ൽ ​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പൂ​ന​വാ​ല കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. തു​ട​ർ​ന്ന് ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​ക​ളി​ലെ ബി​ജെ​പി​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മു​ഖ​ങ്ങ​ളി​ലൊ​രാ​ളാ​യി മാ​റി​യ അ​ദ്ദേ​ഹം, പാ​ർ​ട്ടി ദേ​ശീ​യ വ​ക്താ​വാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.