വിവാഹ മോചനത്തിന് കേസ് കൊടുത്ത വൈരാഗ്യത്തില്‍ കരിവെള്ളൂരില്‍ ഭാര്യയേയും ഭാര്യാ മാതാവിനെയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു; പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ മരണം

വിവാഹ മോചനത്തിന് കേസ് കൊടുത്ത വൈരാഗ്യത്തില്‍ കരിവെള്ളൂരില്‍ ഭാര്യയേയും ഭാര്യാ മാതാവിനെയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു; പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ മരണം



പയ്യന്നൂര്‍: കരിവെള്ളൂരില്‍ വിവാഹമോചനത്തിന് ഭാര്യ കുടുംബ കോടതിയില്‍കേസ് കൊടുത്ത വൈരാഗ്യത്താല്‍ ഭാര്യയേയും തടയാന്‍ ചെന്ന അമ്മായിഅമ്മയേയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് ചികിത്സയ്ക്കിടെ മരണ മടഞ്ഞു. പെരളം സ്വാമിമുക്ക് വരീക്കരയിലെ സി.വി.സനല്‍കുമാറാണ് (46) മരിച്ചത്.

ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് ഭാര്യയുടെ വീട്ടില്‍ സംഭവം നടന്നത് കരിവെള്ളൂര്‍ കൂക്കാനം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പില്‍ ഹൗസില്‍ പി.പത്മിനി (56), മകള്‍ പി.പ്രജിഷ (37)എന്നിവരെയാണ് സനല്‍കുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.

പ്രജിഷ വിവാഹമോചനത്തിനു ഭര്‍ത്താവിനെതിരെ കേസ് കൊടുത്ത വിരോധത്തിലായിരുന്നു സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചരിക്കയാണ്.

പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സനല്‍കുമാറിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെ മരണമടഞ്ഞു. തീപിടുത്തത്തില്‍ നിന്നും ഗൃഹനാഥനായ പ്രഭാകരനും പേരകുട്ടികളും തലനാരിഴവ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ഘനശ്യം, നിദാസ എന്നിവരാണ് സനല്‍കുമാറിന്റെ മക്കള്‍. സഹോദരങ്ങള്‍: ണില്‍കുമാര്‍, സുനില്‍കുമാര്‍