ആറളം തോട്ടുകടവിലെ കെ പി അജ്മൽ ആണ് ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകിയത്

കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി


ആറളം : കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. ആറളം തോട്ടുകടവിലെ അബ്ദുൽ കാദറിന്റെയും കദീജയുടെയും മകൻ കെ പി അജ്മൽ  ആണ് ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകിയത്.വെള്ളിയാഴ്ച രാത്രി ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിലേക്ക്‌ വരുന്നതിനിടെ ആറളം തോട്ടുകടവിൽ  വഴിയോരത്തു നിന്ന് അര ലക്ഷത്തോളം രൂപയും എ ടി എം എന്നിവയടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടുകയായിരുന്നു.ഉടൻ തന്നെ അജ്മൽ പോലീസിൽ ഏല്പിക്കുകയും തുടർന്ന് പോലീസ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു