ക​ണ്ണീ​രി​ൽ ന​ന​ഞ്ഞ കാ​ത്തി​രി​പ്പ്: കാ​ശി​ക്ക് പോ​കു​ന്നു’​വെ​ന്ന് കു​റി​പ്പ്; പ്ല​സ്ടു വി​ദ്യാ​ർ​ഥി നാ​ടു​വി​ട്ടി​ട്ട് ഒ​മ്പ​തു ദി​വ​സം, അ​ന്വേ​ഷ​ണം ഊ​ർ​ജി​തം


ക​ണ്ണീ​രി​ൽ ന​ന​ഞ്ഞ കാ​ത്തി​രി​പ്പ്: കാ​ശി​ക്ക് പോ​കു​ന്നു’​വെ​ന്ന് കു​റി​പ്പ്; പ്ല​സ്ടു വി​ദ്യാ​ർ​ഥി നാ​ടു​വി​ട്ടി​ട്ട് ഒ​മ്പ​തു ദി​വ​സം, അ​ന്വേ​ഷ​ണം ഊ​ർ​ജി​തം


പാ​നൂ​ർ: ക​ത്തെ​ഴു​തി‌​വ​ച്ച് നാ​ടു​വി​ട്ട പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം താ​മ​സ​ക്കാ​ര​നും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​യ ശി​വ​സൂ​ര്യ (17)യെ ​ക​ണ്ടെ​ത്താ​ൻ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം.

ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് ഭാ​ര​ത് റെ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ട്ടി​യെ തെ​ര​ഞ്ഞ് പു​റ​പ്പെ​ട്ടു.

ഓ​ൺ​ലൈ​ൻ ഗെ​യിം പ​തി​വാ​ക്കു​ക​യും പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പി​താ​വ് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി​യ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് ശി​വ​സൂ​ര്യ നാ​ടു​വി​ട്ട​ത്. ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു, ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും’ എ​ന്നാ​ണ് ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.