മെസ്സിയുടെയും അർജന്റീന ടീമിൻ്റെയും കേരളത്തിലേക്കുള്ള വരവ്: GST തട്ടിപ്പിൽ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും

മെസ്സിയുടെയും അർജന്റീന ടീമിൻ്റെയും കേരളത്തിലേക്കുള്ള വരവ്: GST തട്ടിപ്പിൽ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും 

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കേസിൽ റിപ്പോർട്ട് കൈമാറുന്നതോടെ മുഖ്യമന്ത്രി വി ഡി സതീശൻ കൈക്കൊള്ളുന്ന നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.(GST Evasion Probe Report On Argentina Team Kerala Visit To Be Handed Over To CM Soon)

വിഷയത്തിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് തടയുന്നതിലും പരിശോധനകൾ നടത്തുന്നതിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

റിപ്പോർട്ട് സമർപ്പിക്കുന്നതോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്