സുന്നി മഹല്ല് ഫെഡറേഷൻ ഇരിട്ടി മേഖല കമ്മിറ്റി മഹല്ലു കളിൽ സ്വദേശി ദർസ്സ് ,യുവതി യുവാക്കൾക്കായി പ്രീമാരിറ്റൽ കോഴ്സ് ഊർജ്ജിതമായി നടത്താനും വ്യാപകമായികൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.

എസ് എം എഫ് ലഹരിക്കെതിരെ ബോധവൽക്കരണം നടത്തും





































































































































ഇരിട്ടി: സുന്നി മഹല്ല് ഫെഡറേഷൻ ഇരിട്ടി മേഖല കമ്മിറ്റി മഹല്ലു കളിൽ സ്വദേശി ദർസ്സ് ,യുവതി യുവാക്കൾക്കായി പ്രീമാരിറ്റൽ കോഴ്സ് ഊർജ്ജിതമായി നടത്താനും വ്യാപകമായികൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. കൺവെൻഷൻ കീഴൂർ സിറാജുൽ ഹുദ മദ്രസ്സയിൽ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ശരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സഈദ് ഫൈസി ഇർഫാനി അധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകൻ പി.പി.ഹിദായത്തുല്ല മാസ്റ്റർ കീച്ചേരി സംഘടനാ തെരഞ്ഞെടുപ്പ് കാര്യങ്ങൾ വിശദീകരിച്ചു.റമദാൻ ശേഷം മെമ്പർഷിപ്പ് കേമ്പയിൻ തുടക്കം കുറിക്കും. മേഖല ജനറൽ സെക്രട്ടറി എം കെ. മുഹമ്മദ് വിളക്കോട് സ്വാഗതം പറഞ്ഞു ,അൻവർ ഹൈദരി ,ഷൗക്കത്തലി മൗലവി ,അയമൂട്ടി ഹാജി ഉളിക്കൽ , കുഞ്ഞമ്മദ് ഹാജി  തൊട്ടിപ്പാലം, നൗശാദ് മൗലവി പെരുവംപറമ്പ്, റശീദ് ഫൈസി കരിക്കോട്ടക്കരി,ജലീൽ ഇർഫാനി കീഴ്പ്പളളി,  അശ്റഫ് പാലപ്പുഴ , പ്രസംഗിച്ചു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് അരിപ്പയിൽ മുഹമ്മദ് ഹാജി , വി. നവാസ്, സി.പി.ഷഫീഖ് ,ശബീർ ചെവിടിക്കുന്ന്,സമീർ ഹാജി പാറയിൽ കാക്കയങ്ങാട് ,പി.കെ.മുസ്ഥഫ ഹാജി ഇരിട്ടി, ഇബ്രാഹീം ഹാജി ആറളം , ഫഖ്റുദ്ദീൻ, നാസർ പാലപ്പുഴ,  മജീദ് കാവുംപടി, നാസർ ഇരിട്ടി, മുഹമ്മദ് മാസ്റ്റർ , ബീരാൻ കുട്ടി ഉളിക്കൽ, മുജീബ് കരുമാങ്കയം, നിശാദ്,ജംശീർ കരിക്കോട്ടക്കരി, എൻ.പി.സകരിയ കീഴൂർ , പി.കെ യൂസുഫ്, ശംസീർ, ഫിറോസ് പയഞ്ചേരി , കെ.ടി.സൈദലവി, കെ.എം.സൈദ്, ശംസുദ്ദീൻ ഉളിക്കൽ, കെ.സാബിർ, സിദ്ധീഖ് .ഇ.വി.ഉമ്മർ ഉളിക്കൽ പങ്കെടുത്തു.  പ്രീമാരിറ്റൽ കോഴ്സ് നന്നായി നടത്തിവന്ന ഉളിക്കൽ മഹല്ലിനെ അനുമോദിച്ചു . സകരിയ ഹാജി കാക്കയങ്ങാട് നന്ദി പറഞ്ഞു

പടം.
സുന്നീ മഹല്ല് ഫെഡറേഷൻ ഇരിട്ടി മേഖല കൺവെൻഷൻ കീഴൂർ മദ്റസയിൽ ജില്ലാ ആക്ടിംങ്ങ് പ്രസിഡൻ്റ് ടി കെ.ശരീഫ് ഹാജി കീഴൂർ ഉദ്ഘാടനം ചെയ്യുന്നു.