വളളിത്തോട് - മണത്തണ മലയോര ഹൈവേയിൽ ആനപ്പന്തി പുതിയ പാലം നിർമ്മാണത്തിനായി നിർമ്മിച്ച സമാന്തര പാതയാണ് തകർന്നത്.

ആനപ്പന്തി സമാന്തര പാത തകർന്നു.




















ഇരിട്ടി : വളളിത്തോട് - മണത്തണ മലയോര ഹൈവേയിൽ ആനപ്പന്തി പുതിയ പാലം നിർമ്മാണത്തിനായി നിർമ്മിച്ച സമാന്തര പാതയാണ് തകർന്നത്. കൂടുതൽ അപകടം ഒഴിവാക്കാൻ സമാന്തര പാത പൂർണമായും പൊളിച്ചു നീക്കി. കുണ്ടൂർ പുഴയിൽ അഞ്ചോളം പൈപ്പുകൾ ഇട്ടു നിർമ്മിച്ച താൽക്കാലിക പാത തകർന്നു. ഇതോടെ എടൂർ, കരിക്കോട്ടക്കരി എന്നിവിടങ്ങളിൽ നിന്നും വള്ളിത്തോട്, അങ്ങാടിക്കടവ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്ത അധികൃതരുടെ അനാസ്ഥയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു