ഇരിട്ടി ഉളിയിൽ കുന്നിൻ കീഴിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

 ഉളിയിൽ കുന്നിൻ കീഴിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് 










ഇരിട്ടി : ഉളിയിൽ കുന്നിൻ കിഴിൽ  ലോറിയും  ബൈക്കും കുട്ടി ഇടിച്ച് അപകടം. ഇരിട്ടി ഭാഗത്ത് നിന്ന് കോളനി റോഡിലേക്ക് പോകുകയായിരുന്ന ലോറിയുമായാണ് മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിടിച്ചത്.
സാരമായി പരിക്കേറ്റ കീഴൂരിലെ ഹുണ്ടായ് ഷോറും ജീവനക്കാരൻ ഷഹീർ (30) നെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.