റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം



കൊച്ചി: രാജ്യത്തെ മുന്‍നിര മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപ്പിഡോ കേരളത്തിലേക്ക്.കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ബൈക്ക് ടാക്സി വരുന്നത്. കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് റാപ്പിഡോ ലൈസന്‍സ് നേടി. ഈ രംഗത്ത് സംസ്ഥാനത്ത് അനുമതി ലഭിക്കുന്ന ആദ്യത്തെ മൊബിലിറ്റി പ്ലാറ്റ്ഫോമാണിത്.

റൈഡര്‍മാരുള്‍പ്പെടെ യുവാക്കള്‍ക്കും മാന്യമായ പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണകരമാകുന്നതാണ് റാപ്പിഡോ ബൈക്ക് ടാക്സിയെന്ന് റാപ്പിഡോ സഹസ്ഥാപകന്‍ പവന്‍ ഗുണ്ടുപ്പള്ളി പറഞ്ഞു.കേരളത്തിലെ വികസിച്ചുവരുന്ന നഗരഗതാഗത മേഖലയ്‌ക്ക് അര്‍ഥവത്തായ സംഭാവന നല്‍കുകയാണ് റാപ്പിഡോ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലും റാപ്പിഡോ ലൈസന്‍സ് നേടി.