ലൈം​ഗി​ക​ത വ​ർ​ധി​പ്പി​ക്കു​ന്ന മ​രു​ന്ന് അ​മി​ത അ​ള​വി​ൽ ക​ഴി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; പ്ര​തി​സു​ധ വ​ധു​വി​നെ കാ​ത്ത് റൂ​മി​ലി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യ​മെ​ന്ന് പോ​ലീ​സ്

ലൈം​ഗി​ക​ത വ​ർ​ധി​പ്പി​ക്കു​ന്ന മ​രു​ന്ന് അ​മി​ത അ​ള​വി​ൽ ക​ഴി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; പ്ര​തി​സു​ധ വ​ധു​വി​നെ കാ​ത്ത് റൂ​മി​ലി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യ​മെ​ന്ന് പോ​ലീ​സ്



ഗു​രു​ഗ്രാം: ലൈം​ഗി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന മ​രു​ന്ന് അ​മി​ത അ​ള​വി​ൽ ക​ഴി​ച്ച​തി​നെ​തു​ട​ർ​ന്ന് യു​വാ​വിന് ദാരുണാന്ത്യം. സെ​ക്ട​ർ 53 പ്ര​ദേ​ശ​ത്തെ വാ​ട​ക ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന നാ​ഗ്പു​ർ സ്വ​ദേ​ശി​യാ​യ രോ​ഹി​ത് ലാ​ൽ (29) ആ​ണ് മ​രി​ച്ച​ത്.

മു​റി​യി​ൽ​നി​ന്ന് ചി​ല മ​രു​ന്നു​ക​ളു​ടെ​യും ആ​രോ​ഗ്യ സ​പ്ലി​മെ​ന്‍റു​ക​ളു​ടെ​യും പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ന്യൂ​ഡ​ൽ​ഹി​യി​ലെ ക്വാ​ളി​റ്റി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ ഗു​രു​ഗ്രാ​മി​ലെ ഒ​രു വാ​ട​ക ഫ്ലാ​റ്റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം പോ​ലീ​സ് മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ രോ​ഹി​ത് ലാ​ലി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പോ​ലീ​സി​ൽ അ​റി​യി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ഇ​രു​വ​രും പ​ല​പ്പോ​ഴും ഒ​രു​മി​ച്ചാ​ണ് ഓ​ഫീ​സി​ൽ പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ ​ദി​വ​സം ലാ​ൽ ഫോ​ണി​ൽ മ​റു​പ​ടി ന​ൽ​കു​ക​യോ മു​റി​യു​ടെ വാ​തി​ൽ തു​റ​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ൾ യു​വാ​വ് ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ രോ​ഹി​ത് ത​ന്‍റെ പ്ര​തി​ശ്രു​ത വ​ധു​വി​നെ കാ​ണാ​ൻ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​തി​നു മു​മ്പ് മ​രി​ച്ചി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി ഒ​രു മു​തി​ർ​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ലൈം​ഗി​ക​ത വ​ർ​ധി​പ്പി​ക്കു​ന്ന മ​രു​ന്ന് അ​യാ​ൾ ക​ഴി​ച്ചി​രി​ക്കാ​മെ​ന്നും അ​തി​ന്‍റെ അ​മി​ത അ​ള​വ് ഹൃ​ദ​യാ​ഘാ​ത​ത്തി​ലേ​ക്ക് ന​യി​ച്ചി​രി​ക്കാ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത മ​രു​ന്നു​ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ഫ്എ​സ്എ​ല്ലി​ലേ​ക്ക് അ​യ​ച്ചു. ഇ​വ​യു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം കൃ​ത്യ​മാ​യി വെ​ളി​പ്പെ​ടു​ത്തൂ. എ​ല്ലാ വ​ശ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് സെ​ക്ട​ർ 53 എ​സ്എ​ച്ച്ഒ സ​തേ​ന്ദ​ർ റാ​വ​ൽ പ​റ​ഞ്ഞു.