പയ്യന്നൂരിൽ V കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം: കാറിന് തീയിട്ടു

പയ്യന്നൂരിൽ V കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം: കാറിന് തീയിട്ടു


 

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ അർദ്ധരാത്രിയിൽ ആക്രമണം. ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അക്രമികൾ തീയിട്ടു നശിപ്പിച്ചു. വീടിന്റെ ജനൽ ഗ്ലാസുകളും തകർത്തിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ആണ് ആരോപണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അക്രമികൾ പുരുഷോത്തമന്റെ വീട് ലക്ഷ്യമിട്ടെത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്ത ശേഷം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീയിടുകയായിരുന്നു.

പുറത്തിറങ്ങിയ പുരുഷോത്തമനും കുടുംബാംഗങ്ങളും ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. ഓടി രക്ഷപ്പെട്ട അക്രമികൾ സി.പി.എം പ്രവർത്തകരാണെന്നും ഇവർ പറയുന്നു.