
കോൽക്കത്ത: പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, മദ്യഷാപ്പുകള്ക്കുകള്ക്ക് പുതിയ നിയന്ത്രണങ്ങള്‍, അഞ്ച് രൂപയ്ക്ക് മീന്‍ കറി കൂട്ടിയുള്ള ഊണ് എന്നിങ്ങനെ പോകുന്നു പുതിയ സർക്കാരിന്റെ പുതിയ പദ്ധതികൾ.
മെയ് 27 മുതല്‍ സ്ത്രീകള്‍ക്ക് 3000 രൂപ ലഭിക്കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്കായുള്ള അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്യും. ആഴ്ചയില്‍ രണ്ടുദിവസം പ്രത്യേകം സജ്ജമാക്കിയ 400 ഓളം കാന്റീനുകളിലൂടെ 5 രൂപയ്ക്ക് മീനും ചോറും അടങ്ങിയ ഊണ് സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂൾ കോളജ് ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
